
കൊച്ചി: നാവികസേനയുടെ കപ്പലിൽ ഉയർന്ന ശിരസോടെ അവർ അണിനിരന്നു;നാവിക പരിശീലനം പൂർത്തിയാക്കിയ 2172 കേഡറ്റുകൾ.
ദക്ഷിണ നേവൽ കമാൻഡിലെ ഐ.എൻ.എസ് ചിൽക്കയിൽ നടന്ന പ്രൗഡഗംഭീമായ പാസിംഗ് ഔട്ട് പരേഡിൽ അവർ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.2103 അഗ്നിവീർമാരും 270 മെഡിക്കൽ അസിസ്റ്റൻ്റുമാരും 44 കായിക താരങ്ങളും 295 കോസ്റ്റ് ഗാർഡ് കേഡറ്റുകളുമുൾപ്പെടെ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. അഗ്നി വീർമാരിൽ 113 വനിതകളും ഉൾപ്പെടും. ചടങ്ങിൽ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേണ മുഖ്യാതിഥിയായി. പരിശീലന കാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശശി ബി കെൻഞ്ചവാഗോൾ, ജെതിൻ മിശ്ര, അനിത യാദവ്, കേശവ് സൂര്യ വംശി, സോണേന്ദ്ര എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. കോമഡോർ ബി. ദീപക്ക് അനിൽ, ഉന്നത നാവിക ഉദ്യോഗസ്ഥർ, പ്രമുഖ കായിക താരങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.
ഇന്ത്യൻ നാവിക സേന പകർന്നു നൽകുന്ന അച്ചടക്കത്തോടെയുള്ള പരിശീലനത്തിന് തെളിവായിരുന്നു പാസിംഗ് ഔട്ട് പരേഡ്.







